By santhisenanhs.01 May, 2022
ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു ബഹിരാകാശ കാഴ്ചയാണ്. ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തില്‍ ഒരു നനഞ്ഞ തുണി പിഴിഞ്ഞാൽ എന്ത് സംഭവിക്കുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ വിഡിയോ.
കമാൻഡർ ക്രിസ് ഹാഡ്‌ഫീൽഡ് എന്ന ബഹിരാകാശയാത്രികനാണ് വെള്ളം നനച്ച ടവൽ ബഹിരാകാശത്ത് വെച്ച് പുറത്തെടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുതരുന്നത്.
ക്രിസ് കുപ്പിയിൽ നിന്നും തുണിയിലേക്ക് കുറച്ച് വെള്ളം ഒഴിക്കുകയും ശേഷം ടവൽ ഉയർത്തിപ്പിടിച്ച് പിഴിയുന്നതും വിഡിയോയില്‍ കാണാം.
സാധാരണ അന്തരീക്ഷത്തിലാണെങ്കിൽ തുണി പിഴിഞ്ഞാൽ വെള്ളം താഴേക്ക് പോകുകയാണ് ചെയ്യുക. എന്നാൽ പൂജ്യം ഗുരുത്വാകർഷണത്തിൽ വെള്ളം തുണിയിൽ തന്നെ പറ്റിപ്പിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഇതിന് മുമ്പും ബഹിരാകാശത്ത് നിന്നുള്ള ഇത്തരം കൗതുക കാഴ്ചകൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു.