By Greeshma Rakesh.04 May, 2023
ബ്യൂട്ടിഷ്യന്‍ ജോലി ഉപേക്ഷിച്ച് മന്ത്രവാദിനിയായ യുവതിക്കു പ്രതിമാസം ലഭിക്കുന്ന വരുമാനം 7 ലക്ഷം രൂപ. 29കാരിയായ ജെസ്സിക്ക കാള്‍ഡ് വെലാണ് ഈ വ്യത്യസ്തമായ ജോലി തിരഞ്ഞെടുത്തത്. ആത്മീയമായ ഉദ്‌ബോധനം സംഭവിച്ചതിനു ശേഷമാണ് ഈ ജോലി തിരഞ്ഞെടുത്തതെന്നാണ് ജെസ്സിക്കയുടെ വാദം.
'മന്ത്രവാദത്തിലൂടെ രക്ഷപ്പെട്ടവരുടെ കഥകള്‍ ഞാന്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ അറിഞ്ഞു. ഇത് എനിക്ക് വലിയ പ്രചോദനമായി. തുടര്‍ന്ന് മന്ത്രവാദം പഠിക്കുന്നതിനായി പുതിയ വഴികള്‍ തേടി. തുടക്കത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ അത് പഠിച്ചെടുത്തു. അതോടെ എനിക്ക് സ്വാഭാവികമായി തന്നെ പലമാറ്റങ്ങളും സംഭവിച്ചു.'- എന്നാണ് ജെസ്സീക്ക പറയുന്നത്. മന്ത്രവാദം പഠിക്കുന്നതിനായി പലപുസ്തകങ്ങളും വായിച്ചിരുന്നതായും ജെസ്സിക്ക വെളിപ്പെടുത്തി.
മാത്രമല്ല പ്രമുഖരടക്കം 5000ത്തോളം പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. 'എനിക്ക് ഉള്ളില്‍ ഒരു മന്ത്രവാദിനി ഒളിച്ചിരിപ്പുണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ വലിയ പരീക്ഷണങ്ങളൊന്നും നടത്തേണ്ടിവന്നില്ല. ദൈനം ദിനജീവിതത്തില്‍ യാഥാര്‍ഥ്യമായപ്പോഴാണ് എനിക്ക് പലതും മുന്‍കൂട്ടി പ്രവചിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്.
ഇപ്പോള്‍ മറ്റുള്ളവരുടെ ഭാവിയും എനിക്കു പ്രവചിക്കാന്‍ സാധിക്കുന്നുണ്ട്. നിലവില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ജോലിചെയ്യുന്നത്. മുന്‍പ് സലൂണില്‍ ജോലിചെയ്തിരുന്നതിനെക്കാള്‍ മൂന്നിരട്ടി ലാഭവും ലഭിക്കുന്നുണ്ട്. ഞാന്‍ ഈ ജോലി ചെയ്യുന്നതില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വലിയ വരുമാനം ലഭിച്ചതോടെ അവര്‍ക്കെല്ലാം സന്തോഷമായി.'- യുവതി വ്യക്തമാക്കി.