By priya.21 Aug, 2022
സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വര്‍ക്കൗട്ട് ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.സ്കൈ ഡൈവറായ കാറ്റി വസനിനയാണ് താരമായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 50 മില്യണോളം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.