By Priya.15 Dec, 2022
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്.നോര്‍ത്ത് കരോലിനയ്ക്ക് അടുത്ത് 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തുന്നത്.
ഈ ജീന്‍സ് വിറ്റു പോയത് 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) എന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും ഖനി തൊഴിലാളിയുടേതാണെന്നാണ് കരുതുന്നത്.
സ്വര്‍ണത്തിന്റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത. 1857ല്‍ 425 പേരുമായി പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള
യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങിപ്പോകുകയായിരുന്നു.
അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സാണിതെന്നാണ് പറയപ്പെടുന്നത്.അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. തുണിയുടെ പഴക്കം കാരണം നിറമേതെന്നും വ്യക്തമാകുന്നില്ല. നെവാഡയിലെ റെനോയില്‍ വച്ചാണ് ലേലം നടന്നത്.