Friday 30 July 2021
POPCORN

മിസ്റ്റർ ഹോട്ട്! കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് സിനിമ ലോകം

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. പ്രിയ താരത്തിന് പിറന്നാൾ ആശംസ നേരാനുള്ള തിരക്കിലാണ് സിനിമ ലോകം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം വ്യക്തിമുദ്ര കൊണ്ട് മലയാള വാണിജ്യ സിനിമകളുടെ മുടിചൂടാമന്നനായി മാറാൻ ദുൽഖറിന് അധികനാളൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ താരപുത്രൻ വരവറിയിച്ചു. മികച്ച നവാഗത നടനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ദുൽഖർ സ്വന്തമാക്കി. കരിയറിലെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

റൊണാള്‍ഡിന് ഒരാഗ്രഹമുണ്ട്, മമ്മൂട്ടിയെ കാണണം

തിരുവനന്തപുരം: ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച റൊണാള്‍ഡ് എന്ന തെരുവുഗായകന്റെ കഥ കണ്ണുകളെ ഈറനണിയിപ്പിക്കുന്നതാണ്. ദുരിതപൂര്‍ണമായ ജീവിതത്തിനിടയിലും ആരും അറിയാതെ ഉള്ളിലൊതുക്കിയ ഒരു ആഗ്രഹമുണ്ട് റൊണാള്‍ഡിന്. അത് നടന്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്നാണ്. പല തവണ അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. മമ്മൂട്ടി എന്ന നടനില്‍ ഏറെ ആകര്‍ഷിച്ചത് പ്രശസ്തിക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യില്ല എന്നതാണ്. റൊണാള്‍ഡ് പറയുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 'വാസന്തി എന്ന് പേരുള്ള ഒരു സിനിമ നടി. പേര് കൃത്യമായി ഓര്‍മ്മയില്ല. കിടക്കയില്‍ കിടന്നുകൊണ്ട് അവര്‍ പറഞ്ഞത്, എന്നെ സഹായിക്കാന്‍ ആരുമില്ല. എന്റെ ജീവിതാവസ്ഥ അറിഞ്ഞ് മമ്മൂട്ടി സര്‍ ഒരാളുടെ കയ്യില്‍ 50,000 രൂപ കൊടുത്തുവിട്ടു. അന്നത്തെ ആ തുകയ്ക്ക് ഇന്ന് 2 ലക്ഷം രൂപയുടെ വിലയുണ്ട്. ഇങ്ങനെ ഒരു നടന്‍ ചെയ്യണമെങ്കില്‍ അയാള്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല' റൊണാള്‍ഡ് മമ്മൂട്ടിയെ കുറിച്ച് വാചാലനായി.

'വേലുക്കാക്ക', ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജൂലൈ ആറിന് സൈന പ്ലേയിൽ

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന "വേലുക്കാക്ക" എന്ന ചിത്രം ജൂലൈ ആറിന് സൈന പ്ലേയിൽ റിലീസ് ചെയ്യും. ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നീ ഒടിടി ഫ്ലാറ്റ് ഫോമുകളിലൂടെയും ചിത്രം ആസ്വദിക്കാം. പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ധനവില വർധന കൊടുംകൊള്ളയായി മാറുന്നു; പഠിച്ച സ്‌കൂളിലെ ചടങ്ങിന് നടന്നെത്തി നടൻ പ്രേംകുമാർ

തിരുവനന്തപുരം: കഴക്കൂട്ടം ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകുന്ന ചടങ്ങിൽ നടന്ന് എത്തി ചലച്ചിത്ര താരവും എഴുത്തുകാരനുമായ പ്രേംകുമാർ. ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രേംകുമാറിനെ പ്രതിഷേധം. കഴക്കൂട്ടം അമ്മൻകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പ്രേംകുമാർ നടന്നെത്തിയത്. വാഹനം എത്തിക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നെങ്കിലും പ്രേംകുമാർ വേണ്ടെന്ന് പറയുകയായിരുന്നു. ചടങ്ങ് കഴിഞ്ഞ് കാൽനടയായാണ് വീട്ടിലേക്കുള്ള മടക്കയാത്രയും. സുഹൃത്തുക്കളും, സംഘാടകരും ഒപ്പം ചേരാൻ തയാറായി മുന്നോട്ട് വന്നെങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി പ്രേംകുമാർ ഇത് നിരസിക്കുകയായിരുന്നു.

'സതീശന്റെ മോൻ' ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു

സതീശന്റെ മോൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ രാഹുൽ ഗോപാലാണ്. പ്രണയത്തിനും, ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 21 പിക്ചേഴ്സിന്റെ ബാനറിൽ കിഷോർദേവ്, അരുൺ നന്ദനം, റീത്ത വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചു വർഷക്കാലമായി മലയാള സിനിമയിൽ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവർത്തിച്ചുവന്ന രാഹുൽ ഗോപാൽ നിരവധി ഹ്രസ്വചിതങ്ങളുടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനാണ്.

ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും, തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തുവിട്ട് രേവതി സമ്പത്ത്; ലിസ്റ്റിൽ സിനിമ താരങ്ങൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ

കൊച്ചി: തന്റെ ജീവിതത്തിൽ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച വ്യക്തികളുടെ പേരുകൾ പുറത്തുവിട്ട് ചലച്ചിത്ര താരവും, മോഡലുമായ രേവതി സമ്പത്ത്. താരം ഫേസ്ബുക്കിൽ പുറത്തുവിട്ട ലിസ്റ്റിൽ ചലച്ചിത്ര താരങ്ങൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെയാണ് ഉൾപ്പെട്ടിരിക്കുന്നത്. രാജേഷ് ടച്ച്റിവർ(സംവിധായകൻ), സിദ്ദിഖ്(നടൻ), ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ), ഷിജു എ.ആർ(നടൻ), അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ), അജയ് പ്രഭാകർ(ഡോക്ടർ), എം.എസ്സ്.പാദുഷ്(അബ്യൂസർ).

Show More