By Web Desk.16 Nov, 2022
തിങ്കളാഴ്ച നിശ്ചയം എന്ന പ്രേക്ഷക പ്രീതി നേടിയ സിനിമയ്ക്ക് ശേഷം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന '1744 വൈറ്റ് ആള്‍ട്ടോ' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആള്‍ട്ടോ കാറും അതിനെ ചുറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാതന്തു. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പോലീസ് വേഷത്തിലാണ് ഷറഫുദ്ധീന്‍ ചിത്രത്തിലെത്തുന്നത്. നര്‍മത്തിനും ആക്ഷേപ ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന '1744 വൈറ്റ് ആള്‍ട്ടോ' നവംബര്‍ 18നു തിയേറ്ററുകളില്‍ എത്തും.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ശബരി പിആര്‍ഒയും, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു.