Thursday 13 May 2021




ചലച്ചിത്ര മേളയുടെ സുവർണ്ണ നിമിഷങ്ങൾ; ജൂബിലി ഫോട്ടോ പ്രദർശനത്തിന് തിരിതെളിഞ്ഞു

By സൂരജ് സുരേന്ദ്രൻ .12 Feb, 2021

imran-azhar

 

 

രാജ്യാന്തര ചലച്ചിത്രമേള ജൂബിലി ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. ടാഗോർ തിയേറ്ററിൽ രാവിലെ 10ന് സൂര്യ കൃഷ്ണമൂർത്തി പ്രദർശനം ഉദ്ഘാടനം ചെയ്തു.

 

25 വർഷം പൂർത്തിയാക്കുന്ന മേളയുടെ ഓർമചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദർശനത്തിലുള്ളത്.

 

അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രൻ , സജിത മഠത്തില്‍ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്.

 

ഇ കെ നായനാർ ,കെ കരുണാകരൻ ,കവികളായ ഓ എൻ വി , എ അയ്യപ്പൻ ,ഡി വിനയചന്ദ്രൻ ,നടി സുകുമാരി ,വി .ദക്ഷിണാമൂർത്തി ,കെ ആർ മോഹനൻ ,പി കെ നായർ , സോളാനസ് ,കിം കി ഡുക് ,നടൻ മുരളി,അനിൽ നെടുമങ്ങാട്,രാമചന്ദ്രബാബു,പി വി ഗംഗാധരൻ തുടങ്ങി മരിച്ചിട്ടും മായാതെ നിൽക്കുന്ന പ്രമുഖരുടെ ഓർമ്മചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.