By santhisenanhs.04 Jun, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് സയനോര ഫിലിപ് പങ്കുവച്ച ഡാൻസ് വിഡിയോ ആണ്. പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തം ചിന്തിക്കോ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമുള്ള സയനോരയുടെ അടിപാളി ഡാന്‍സ് ഇതിനകം വൈറലാണ്.
ഗായിക രശ്മി സതീഷ് ആണ് സയനോരയുടെ നൃത്ത വിഡിയോ ചിത്രീകരിച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ടക്കഴിഞ്ഞു ഈ ഡാന്‍സ് വീഡിയോ. നടി ശിൽപ ബാല, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങിയവരും വിഡിയോയ്ക്കു കമന്റുമായെത്തി. രണ്ടര മിനിറ്റോളം ദൈർഘ്യമുണ്ട് നൃത്ത വിഡിയോയ്ക്ക്.