By santhisenanhs.09 Aug, 2022
മലയാളികളുടെ പ്രിയ നായിക സാധിക വേണുഗോപാലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ടീഷർട്ടും ജീൻസും ധരിച്ച് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീരാജ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ വെള്ളിത്തിരയിൽ എത്തുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സുരേഷ് ഗോപി ജോഷി ചിത്രം പാപ്പനിലാണ് താരം ഒടുവിലായി അഭിനയിച്ചത്.