Friday 30 July 2021




മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി കുട്ടിപ്പാട്ടുകാർ

By Web Desk.21 May, 2021

imran-azhar

 

 

ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു സംഗീതാർച്ചന നടത്തിയിരിക്കുന്നത് പ്രമുഖ ചാനലിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ മത്സരാർഥികളാണ്.

 

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണമെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും കുട്ടി താരങ്ങള്‍ അവരവരുടെ വീട്ടിലിരുന്നു പ്രിയതാരത്തിന് വേണ്ടി പാടിയ ആശംസാവിഡിയോകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടി ആരാധകരുടെ ഈ ചെറുവിഡിയോ അവരുടെ പ്രിയ ലാലേട്ടനു മാത്രമല്ല, പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.