Thursday 13 May 2021




കാത്തിരിപ്പ് അവസാനിക്കുന്നു ; ആണും പെണ്ണും നാളെ തിയേറ്ററുകളിലേക്ക്

By Online Desk.28 Mar, 2021

imran-azhar

പാർവ്വതി തിരുവോത്ത്, ആസിഫ് അലി , ജോജു ജോർജ്, ഇന്ദ്രജിത് , റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന "ആണും പെണ്ണും" നാളെ തിയേറ്ററുകളിലേക്ക്. മൂന്ന് കഥകളെ ആസ്പദമാക്കി വേണു, ആഷിക് അബു, ജയ് കെ എന്നിവര്‍ ചേര്‍ന്നാണ് "ആണും പെണ്ണും" ഒരുക്കിയിരിക്കുന്നത്.

ഉറൂബിന്റെ "രാച്ചിയമ്മ"യെ ആധാരമാക്കി വേണു ഒരുക്കുന്ന ഭാഗത്തില്‍ ആസിഫ് അലിയും പാര്‍വതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു തന്നെയാണ് ഈ ഭാഗത്തിന്റെ തിരക്കഥയും
ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നതും. ബീന പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

 

 

ഉണ്ണി ആര്‍ ആണ് ആഷിക് അബു സംവിധാനം ചെയ്യുന്ന "ചെറുക്കനും പെണ്ണും" എന്ന ഭാഗത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം എന്നിവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഷൈജു ഖാലിദാണ് ഈ ഭാഗത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

 

 

സന്തോഷ് എച്ചിക്കാനത്തിന്റെ രചനയില്‍ ജയ് കെ ആണ് മൂന്നാം ഭാഗം ഒരുക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് അഭിനേതാക്കള്‍. സുരേഷ് രാജന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍.