Thursday 13 May 2021




"ഇത് പ്രതീക്ഷയുടെ കിരണങ്ങള്‍ പകരുന്നു"; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി

By Aswany Mohan K.29 Apr, 2021

imran-azhar

 

 

കോവിഡ് വാക്‌സിന്റെ ഒരു കോടി ഡോസ് പൊതു വിപണിയില്‍ നിന്ന് വാങ്ങുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പ്രശംസയുമായി നടി ഐശ്വര്യ ലക്ഷ്മി.

 

തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം ഇല്ലെന്നും എന്നാല്‍ വിസ്മയകരമാം വിധമാണ് താങ്കള്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയെ പ്രശംസിച്ച് ഐശ്വര്യ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

 


"ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍. എനിക്ക് രാഷ്ട്രീയമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ അതീവ സന്തോഷം.

 

ദുഷ്‌കരമായ കാലഘട്ടം അവസാനിച്ചിട്ടില്ല, എങ്കിലും ഇത് പ്രതീക്ഷയുടെ കിരണങ്ങള്‍ തരുന്നു. നന്ദി" എന്നായിരുന്നു ഐശ്വര്യ കുറിച്ചത്