By santhisenanhs.10 Jul, 2022
അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിന്റെ പ്രിയനായിക ആലിയ ഭട്ട്, സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം പങ്കുവച്ച ടിറാമിസു എന്ന മധുര പലഹാരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇതിനുപുറമേ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഫോട്ടോകളിൽ, റോസ് ഇതളുകൾ പ്രിന്റ് ചെയ്ത പിങ്ക് കട്ട്-ഔട്ട് മിനി വസ്ത്രത്തിലാണ് ആലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ഏപ്രിലിലാണ് ആലിയയും രൺബീർ കപൂറും വിവാഹിതരായത്. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദമ്പതികൾ കഴിഞ്ഞ മാസം ഗർഭധാരണവും അറിയിച്ചിരുന്നു
ബ്രഹ്മാസ്ത്രയാണ് താരത്തിന്റെ പുതിയ ചിത്രം അമിതാഭ് ബച്ചൻ, രൺബീർ കപൂർ, അക്കിനേനി നാഗാർജുന, മൗനി റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബ്രഹ്മാസ്ത്ര സെപ്തംബർ 9 ന് തിയറ്ററുകളിലെത്തും