By santhisenanhs.17 Sep, 2022
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക അമലാ പോള്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സൈബർ ഇടങ്ങളിൽ ചര്‍ച്ചയാകുന്നത്. മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമല പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താൻ എന്ന് അമലാ പോള്‍ പറയുന്നു.
കാടവെര്‍ എന്ന ചത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അമലാ പോള്‍ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. കാടവെര്‍ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്.
ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.