Wednesday 16 June 2021




ലാലേട്ടന്റെ കുക്കിംഗ് റെസിപ്പി പരീക്ഷിച്ച് ബിഗ് ബോസ് താരം അനൂപ്; വൈറലായി വീഡിയോ

By Aswany mohan k.31 May, 2021

imran-azhar

 

 

ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും മോഹൻലാലിൻറെ കുക്കിംഗ് റെസിപ്പിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

 

മത്സരത്തിനിടെ ഒരിക്കൽ ലാലേട്ടൻ പറഞ്ഞു കൊടുത്ത ആ റെസിപ്പി പരീക്ഷിച്ച് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഈ പ്രിയ താരം.

 

ബിഗ് ബോസ്സിൽ പലപ്പോഴും അനൂപിന്റെ കുക്കിങ്ങിന് ലാലേട്ടൻ വരെ പ്ലസ്‌പോയിന്റ് കൊടുത്തിട്ടുണ്ട്.

 

 

" target="_blank">

 

 


ലാലേട്ടന്‍ പറഞ്ഞുകൊടുത്ത വോയ്‌സ് കൃത്യമായി ശ്രദ്ധിച്ചുകൊണ്ട് കസിന്‍സിനൊപ്പം അടുക്കളയില്‍ കയറിയ അനൂപ്, ലാലേട്ടന്റെ റസിപ്പിയെ മനോഹരമാക്കിയിട്ടുണ്ട്.

 

കഴിച്ചുനോക്കിയതിനുശേഷം സംഗതി ഉഷാറായിട്ടുണ്ടെന്നാണ് അനൂപിന്റെ വല്ല്യമ്മയും പറയുന്നത്. ഉണ്ടാക്കി കഴിച്ചതിനുശേഷം ലാലേട്ടനോട് എല്ലാവരുമൊന്നിച്ച് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

 


കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ബിഗ്ബോസ് മലയാളം സീസണ്‍ 3 ഏതാനും ദിവസങ്ങൾക്കു മുൻപാണ് നിർത്തിവെച്ചത്.

 

നിലവില്‍ ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി വോട്ടിംഗിലൂടെ പ്രേക്ഷകരാകും വിജയിയെ കണ്ടെത്തുക.