Thursday 13 May 2021




'ബിരിയാണി' പ്രദർശിപ്പിക്കാൻ ചില തിയറ്ററുകൾ വിമുഖത കാട്ടുന്നുവെന്ന് സജിൻ ബാബു

By sisira.30 Mar, 2021

imran-azhar

 


കോഴിക്കോട്: ബിരിയാണി പ്രാദർശിപ്പിക്കാൻ ചില തിയറ്ററുകൾ വിസമ്മതിക്കുന്നതായി സിനിമയുടെ സംവിധായകൻ സജിൻ ബാബു.

 

കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കടുക്കുകയായിരുന്നു അദ്ദേഹം.

 

മലയാള സിനിമയിലെ തുറന്നു പറച്ചിലുകളെ ഭയക്കുന്നതിലാണ് ബിരിയാണി സിനിമ പ്രദർശിപ്പിക്കാൻ ചില തീയറ്റർ ഉടമകൾ വിസമ്മതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റു ഭാഷകളിലും വിദേശ സിനിമകളിലും ഇത്തരം പ്രമേയങ്ങൾ വരുമ്പോൾ ആവേശത്തോടെ സ്വീകരിക്കുന്ന മലയാളി, മലയാള സിനിമ അത് കൈകാര്യം ചെയ്യുമ്പോൾ സദാചാര പ്രശ്നവുമായി വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും സജിൻ ബാബു പറഞ്ഞു.

 

സിനിമയിൽ ഇസ്ലാമിക വിരുദ്ധതയില്ലെന്നും കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പറയാൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.