Wednesday 16 June 2021




'എന്നെ പഞ്ഞിക്കിടാൻ അല്ലെ' ചാക്കോച്ചൻ സഞ്ജുവിന് കൊടുത്ത മറുപടി കേട്ടോ?

By online desk.29 May, 2021

imran-azhar

 

 



ലോക്ഡൗൺ കാരണം ഷൂട്ടിംഗ് നിർത്തിവച്ചിട്ടുള്ളതിനാൽ സിനിമ-സീരിയൽ താരങ്ങളെല്ലാം വീട്ടിലാണ്. എന്നാൽ വിശ്രമത്തിലുള്ളവർ കുറവാണ്.

 

തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദിവസേനെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നവരാണ് ഏറെയും.

 

ജിമ്മുകൾക്കും അവധിയായതിനാൽ പല സിനിമാ താരങ്ങളും വീട്ടിൽ തന്നെ പരിശീലനത്തിലാണ്.

 

ഇപ്പോഴിതാ വീട്ടിലിരുന്നും ലോക്ഡൗൺ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചുതരുകയാണ് പ്രിയനടൻ കുഞ്ചാക്കോ ബോബൻ.

 

അതാണെങ്കിലോ ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് ശരീര വ്യായാമം ചെയ്യുന്നതും. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ് ഈ ക്രിക്കറ്റ് കളിയുടെ വീഡിയോ നടൻ പ്രേക്ഷകർക്കായി പങ്കുവച്ചത്.

 

ബൗളിങ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന ചാക്കോച്ചനാണ് വീഡിയോയിൽ. ഇതിനോടകം തന്നെ നിരവധിപ്പേരാണ് വീഡിയോക്കുതാഴെ കമന്റുമായി എത്തിയത്.

 

നിരവധി താരങ്ങളും കമന്റു ചെയ്തു. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ‘ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു കമന്റ് ചെയ്തത്.

 

ചാക്കോച്ചൻ നൽകിയ മറുപടിയും ചിരിപ്പിക്കുന്നതാണ്. ‘എന്നെ പഞ്ഞിക്കിടാൻ അല്ലെ’ എന്നായിരുന്നു സഞ്ജുവിന് ചാക്കോച്ചൻ നൽകിയ മറുപടി.