By santhisenanhs.20 Jul, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് പ്രിയതാരം ലെന പങ്കുവച്ച ചിത്രങ്ങളാണ്. തലമുണ്ഢനം ചെയ്ത താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
മൊട്ടയടിച്ചപ്പോള്‍ തലയില്‍ കണ്ട ഒരു പാടിനെ കുറിച്ചും ലെന ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട് . എന്റെ തലമുടി ഷേവ് ചെയ്തപ്പോള്‍ ദി മാട്രിക്‌സ് ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇന്‍ ചെയ്തതിന്റെ തെളിവ് ഞങ്ങള്‍ കണ്ടെത്തിയെന്നാണ് നടി കുറിച്ചത്. പുറകിലെ പാട് നോക്കിക്കേ എന്ന ക്യാപ്ഷനോടെയാണ് ലെന ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്‌സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയില്‍ വഴിത്തിരിവുണ്ടായത്.