Thursday 13 May 2021




"ലവ്" തമിഴ് പതിപ്പ് ഒരുങ്ങുന്നു; നായകനായി വിജയ് സേതുപതി

By Aswany Mohan K.22 Apr, 2021

imran-azhar

 

 

ലോക് ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമകളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത "ലവ്". ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയാകും ചിത്രത്തില്‍ നായകനായെത്തുക എന്നാണ് സൂചന. തമിഴിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ കരാര്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.