By santhisenanhs.19 Jul, 2022
നടി മീര ജാസ്മിന്റെ സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നാൽപതുകാരിയായ മീരയുടെ മേക്കോവർ തന്നെയാണ് ഏവരുടെയും ചർച്ച. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകർ കമന്റ് ചെയ്യുന്നു.
ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോൾ താമസം. അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ ആണ് മീരയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.