Friday 30 July 2021




'വേലുക്കാക്ക', ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ജൂലൈ ആറിന് സൈന പ്ലേയിൽ

By Sooraj Surendran.05 Jul, 2021

imran-azhar

 

 

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന "വേലുക്കാക്ക" എന്ന ചിത്രം ജൂലൈ ആറിന് സൈന പ്ലേയിൽ റിലീസ് ചെയ്യും. ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നീ ഒടിടി ഫ്ലാറ്റ് ഫോമുകളിലൂടെയും ചിത്രം ആസ്വദിക്കാം.

 

പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സംഭവ ബഹുലവും ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളാണ് "വേലുക്കാക്ക" എന്ന ചിത്രത്തില്‍ ദശ്യവല്‍ക്കരിക്കുന്നത്. എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെർലിൻ അലൻ കൊടുതട്ടിൽ, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.

 

സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസൻ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു. ഐജു ആന്റു. ആണ് എഡിറ്റർ. ശാലിൻ കുര്യൻ,ഷിജോ പഴയംപള്ളി,പോൾ കെ സോമൻ കുരുവിള എന്നിവരാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ.