Thursday 13 May 2021




തിയേറ്ററുകളില്‍ 75 ദിവസം; "ഓപ്പറേഷന്‍ ജാവ" ബോളിവുഡിലേക്ക്

By Aswany mohan k .27 Apr, 2021

imran-azhar

 


തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ച ഓപ്പറേഷന്‍ ജാവ എന്ന ചിത്രം ബോളിവുഡിലേക്ക്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് വിവരം പുറത്തുവിട്ടത്. ഹിന്ദി റീമേക്ക് ആരാണ് സംവിധാനം ചെയ്യുന്നതെന്ന വിവരം പുറത്തു വിട്ടിട്ടില്ല.

 

ബാലു വര്‍ഗീസ്, ലുക്മാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ഇര്‍ഷാദ്, വിനീത കോശി, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.