Thursday 28 September 2023




നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ഹായ് നാന'! ഫസ്സ് സിംഗിള്‍ 'സമയം' സെപ്റ്റംബര്‍ 16ന് റിലീസ്...

By Greeshma Rakesh.14 Sep, 2023

imran-azhar

 

 

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ പാന്‍ ഇന്ത്യാ ചിത്രം 'ഹായ് നാന'യുടെ ഫസ്സ് സിംഗിള്‍ 'സമയം' സെപ്റ്റംബര്‍ 16ന് പുറത്തിറങ്ങും. പോസ്റ്ററില്‍ കാണുന്ന പോലെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് 'സമയം'. ഹിഷാം അബ്ദുള്‍ വഹാബിന്റെതാണ് സംഗീതം. നാനിയുടെ സമീപകാല സിനിമകള്‍ പോലെ 'ഹായ് നാന'യിലും ഒരു ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഉണ്ടാകും.

 


നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

മൃണാല്‍ ഠാക്കൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഹായ് നാന' ഒരു ഫാമിലി എന്റര്‍ടെയ്നര്‍ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

 

സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ. പിആര്‍ഒ: ശബരി.