By Web Desk.06 Jan, 2022
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്ന് നിർമ്മിച്ച്, ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സൂപ്പർ ശരണ്യ' നാളെ മുതൽ പുതുവർഷ റിലീസായി തിയറ്ററുകളിലെത്തും. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുനത്.
അർജുൻ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്.
ജസ്റ്റിൻ വർഗ്ഗീസാണ് സൂപ്പർ ശരണ്യയുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഗാനരചന സുഹൈൽ കോയ, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, മേക്കപ്പ് സിനൂപ് രാജ്, ഡിസൈൻസ് പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ് നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രാശേരി, സ്റ്റിൽസ് അജി മസ്കറ്റ്, പി.ആർ.ഓ മഞ്ജു ഗോപിനാഥ്.