Saturday 09 December 2023




ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ''ജയ് ഗണേഷ്''-ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By Greeshma Rakesh.16 Nov, 2023

imran-azhar

 

 

 

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ജയ് ഗണേഷ് " ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ മറി കടന്ന്, ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ്
പോസ്റ്ററിലുള്ളത്.മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക്.

 


ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.രഞ്ജിത്ത് ശങ്കർ,ഉണ്ണി മുകുന്ദൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വിധത്തിലുള്ള ഒരുപാട് സർപ്രൈസുള്ള ത്രില്ലർ ചിത്രമാണ് " ജയ് ഗണേഷ് ".ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.

 


എഡിറ്റർ-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്-നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ, വിഎഫ്എക്സ്-ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.