By Ashli Rajan.05 Mar, 2023
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ് സിനിമയുടെ ടീസര്‍ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കി. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ചാള്‍സ് എന്റര്‍പ്രൈസസ്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്,
ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍,അനൂപ് രാജ് ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗദ്, സംഗീതം സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് അച്ചു വിജയന്‍,
നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം അശോക് പൊന്നപ്പന്‍, പി ആര്‍ ഒ വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ് ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും