Friday 29 September 2023




'മരയ്ക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ കണ്ടു'; നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്-ബെന്യാമിൻ

By സൂരജ് സുരേന്ദ്രന്‍.02 Dec, 2021

imran-azhar

 

 

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ എത്തുന്നതിന് മുൻപ് എഴുത്തുകാരൻ ബെന്യാമിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് ബെന്യാമിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

 

"മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ ) നിശ്ചയമായും അതൊരു തീയേറ്റർ മൂവി തന്നെയാണ്. OTT യിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തീയേറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ".

 

അതേസമയം ചിത്രം റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളിൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

ആശീർവാദ് നിർമ്മിച്ച സിനിമകളിൽ മരക്കാരോളം വാർത്തകളിലിടം നേടിയ മറ്റൊരുസിനിമ ഉണ്ടായിട്ടില്ല.

 

അതേസമയം പ്രിയദർശനെ സോഷ്യൽ മീഡിയകളിൽ അധിക്ഷേപിച്ചുകൊണ്ടും രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.