By Shyma Mohan.17 Jan, 2023
ദുബൈ: ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും അവര്‍ അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഈ നയം കര്‍ശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കര്‍ശനമായി പരിശോധിക്കാറില്ല. ഇനിമുതല്‍ ചെക്ക്-ഇന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് വിവരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടി വരും. റാന്‍ഡം ചെക്കിംഗായിരിക്കും നടത്തുക. അതേസമയം അംഗീകൃത ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.