By Shyma Mohan.21 Jan, 2023
ദുബായ്: പ്രവാസികള്‍ക്ക് താമസിക്കാന്‍ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നില്‍ ഇടംനേടി ദുബായ്. ദുബായിക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് വലെന്‍ഷ്യ ഇടം പിടിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് മെക്സിക്കോ സിറ്റി ഇടം നേടി.
ഇന്റര്‍നാഷന്‍സ് എന്ന കമ്പനി 2017 മുതല്‍ നടത്തി വരുന്ന സര്‍വേയായ 'എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ'യാണ് ദുബായിയെ പ്രവാസി സൗഹൃദ നഗരമായി തിരഞ്ഞെടുത്തത്. 177 രാജ്യങ്ങളില്‍ നിന്നായി 12,000 പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായ് നിവാസികളോട് ഇടപഴുകാന്‍ എളുപ്പമാണെന്ന് സര്‍വേയില്‍ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളില്‍ സന്തുഷ്ടരാണെന്ന് 88 ശതമാനം അഭിപ്രായപ്പെട്ടു. ഒപ്പം ദുബായിലെ ജോലിയും അന്തരീക്ഷവുമായി മുന്നോട്ട് പോകുന്നതില്‍ തൃപ്തരാണെന്ന് 70 ശതമാനംപേര്‍ അഭിപ്രായം രേഖപ്പെടുത്തി. ദുബായിലെ നൈറ്റ് ലൈഫിനോട് 95 ശതമാനം പേരും ഭക്ഷണ സംസ്‌കാരത്തോട് 80 ശതമാനവും സംതൃപ്തി രേഖപ്പെടുത്തി.
.