By parvathyanoop.30 Jan, 2023
കൊച്ചി: നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ബുധനാഴ്ച പുനരാരംഭിക്കും.
കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എച്ച്.ആര്‍.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്‍, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററില്‍ നിന്നും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയില്‍നിന്നും ) +918802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ നോര്‍ക്ക സര്‍ട്ടിറിക്കറ്റ് ഒതന്റിക്കേഷന്‍ സെന്റര്‍ എറണാകുളം 0484-2371810 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാം.