Wednesday 16 June 2021




മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ ഇറക്കുമതി; കരാര്‍ ഒപ്പിട്ടതായി കുവൈത്ത് ആരോഗ്യമന്ത്രി

By Aswany mohan k.08 Jun, 2021

imran-azhar

 

 


കുവൈത്ത് സിറ്റി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ കൊവിഡ് വാക്‌സിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടതായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ്.

 

 

ഈ വര്‍ഷം അവസാന പാദത്തോടെ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ കുവൈത്തിലെത്തുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.

 

 

കുവൈത്ത് ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഈ വിവരം അറിയിച്ചത്.

 

 


കുവൈത്തില്‍ എത്തിച്ച ഓക്‌സ്ഫഡ് ആസ്‌ട്രസെനക്ക വാക്‌സിന്‍ ഉത്പാദകരുടെ ആവശ്യപ്രകാരം ലാബ് പരിശോധനയ്ക്ക് വെച്ചിരിക്കുകയാണ്.

 

 

ഇതിന്റെ ഫലം ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പോസിറ്റീവാണെങ്കില്‍ 10 ദിവസത്തിനകം രണ്ടുലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കഴിയും.