By priya .16 Jun, 2023
അബുദാബി: ലീഷര്‍ വിസ നല്‍കുന്നത് യുഎഇ പുനഃരാരംഭിച്ചു. ഇത് വഴി മൂന്ന് മാസം യുഎഇ സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. യുഎഇ നേരത്തെ 90 ദിവസത്തെ ലീഷര്‍ വിസ റദ്ദാക്കിയിരുന്നു.
നിലവില്‍ 60 ദിവസത്തെ സന്ദര്‍ശന വിസയാണ് ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് മൂന്ന് മാസത്തെ ലീഷര്‍ വിസ നല്‍കുന്നത് പുനരാരംഭിക്കുന്നത്. ലീസര്‍ വിസയില്‍ രാജ്യം വിടാതെ തന്നെ കാലാവധി നീട്ടാം.
സന്ദര്‍ശക വിസയും ടൂറിസ്റ്റ് വിസയുമാണ് നിലവിലുള്ളത്.90 ദിവസത്തേക്കാണ് സന്ദര്‍ശക വിസ. അപേക്ഷിച്ചാല്‍ അഞ്ച് ദിവസത്തിനകം വിസ ലഭിക്കും.ഈ വിസയ്ക്ക് അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി എന്നിവയെല്ലാമാണ് ആവശ്യമുള്ളത്. 1500 മുതല്‍ 2000 ദിര്‍ഹം വരെയാണ് വിസ അപേക്ഷ ചെലവ്.