By sisira.17 Jun, 2021
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,309 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രോഗമുക്തരുടെ എണ്ണവും ഉയർന്നു എന്നത് ആശ്വാസം നൽകുന്നു. ചികിത്സയിലുള്ളവരിൽ 1,022 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,70,723 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,52,209 ആയി ഉയർന്നു.
ആകെ മരണസംഖ്യ 7,635 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,879 ആയി ഉയർന്നു. ഇതിൽ 1,533 പേരുടെ നില ഗുരുതരമാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 388, റിയാദ് 265, കിഴക്കൻ പ്രവിശ്യ 235, അസീർ 115, ജീസാൻ 95, മദീന 81, അൽഖസീം 53, നജ്റാൻ 21, അൽബാഹ 17, ഹായിൽ 17, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 9, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,231,639 ഡോസ് ആയി.