Sunday 25 February 2024




ജിദ്ദ സീസണ്‍ ; 60 ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 60 ലക്ഷമാളുകള്‍

By Ameena Shirin s.03 Jul, 2022

imran-azhar

ജിദ്ദ സീസണ്‍ 60 ദിവസം പിന്നിടുമ്പോൾ ഇതുവരെയെത്തിയത് 60 ലക്ഷം സന്ദര്‍ശകര്‍. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളൊരുക്കിയ സീസണില്‍ സൗദിക്കകത്തും പുറത്തുനിന്നുമുള്ള വിവിധ രാജ്യക്കാരും സന്ദര്‍ശകരായെത്തുന്നുണ്ട്.

 

മെയ് ആദ്യത്തോടെയാണ് ജിദ്ദ സീസണ്‍ തുടങ്ങിയത്. സന്ദര്‍ശകര്‍ക്കായി നിരവധി അന്താരാഷ്ട്ര ഇവന്റുകളും ആഘോഷാവസരങ്ങളുമാണ് ജിദ്ദ സീസണ്‍ സമ്മാനിക്കുന്നത്.

 

ഇത്രയും സന്ദര്‍ശകര്‍ എത്തിയതോടെ സാമ്പത്തിക മേഖലയ്ക്കും വലിയ മാറ്റമാണുണ്ടായത്. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയിലും ഇത് പ്രതിഫലിച്ചു. ഈ സീസണില്‍ സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കാനും സംഘാടകര്‍ ശ്രമിച്ചിട്ടുണ്ട്.

 

കൂടാതെ ഇവന്റ് സോണുകളില്‍ സൗദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വിപുലമായ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ഈ സീസണ്‍ ശ്രമിച്ചിട്ടുണ്ട്.