Wednesday 16 June 2021




ബഹ്‌റൈനിൽ മലയാളി മാധ്യമപ്രവർത്തകൻ അന്തരിച്ചു

By online desk .06 Feb, 2021

imran-azhar

 


മനാമ:ബഹ്‌റൈനിൽ മാധ്യമപ്രവർത്തകാനായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോൻ കുരിശിങ്കൽ അന്തരിച്ചു . 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് . നെഞ്ചുവേദനയെ തുടർന്ന് ശനിയായഴ്ച സൽമാനിയയിലെ താമസസ്ഥലത്തിനടുത്തുള്ള ആയുർവേദ സെന്ററിൽ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാൻ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. 24 ന്യൂസിന്റെ റിപ്പോർട്ടറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്. മാതാവ്: അന്നമ്മ. പിതാവ്: ജോസഫ്.