Wednesday 16 June 2021




പ്രവാസികളെ മത്സ്യബന്ധന ബോട്ടില്‍ നാടുകടത്താൻ ശ്രമം; ഒമാന്‍ സ്വദേശി പിടിയിൽ

By Aswany mohan k.05 Jun, 2021

imran-azhar




മസ്‌കറ്റ്: 18 പ്രവാസികളെ മത്സ്യബന്ധന ബോട്ടില്‍ നാടുകടത്തുവാന്‍ ശ്രമിച്ച ഒമാന്‍ സ്വദേശിയെ കോസ്റ്റല്‍ ഗാര്‍ഡ് പോലീസ് പിടികൂടി.ഒമാന്റെ വടക്കന്‍ തീരദേശ പ്രദേശമായ ഷിനാസില്‍ നിന്നുമാണ് നാടുകടത്തൽ ശ്രമം.

 

ഒമാന്‍ യുണൈറ്റഡ് അറബ് എമിറേറ്റുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഷിനാസ് എന്ന തീരദേശപ്രദേശം സ്ഥിതി ചെയ്യുന്നത്.

 

18 പ്രവാസികളെ സമുദ്ര മാര്‍ഗം ഒമാനില്‍ നിന്നും കടത്തുവാന്‍ ശ്രമിക്കവേ ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി പോകുകയായിരുന്നു.

 

അപകടം അറിഞ്ഞ കോസ്റ്റല്‍ ഗാര്‍ഡ് കടലില്‍ മുങ്ങി പോയ ഒമാന്‍ സ്വദേശിയേയും 18 പ്രവാസികളെയും രക്ഷപ്പെടുത്തുകയും തുടര്‍ന്ന് ഈ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനും ഒളിവില്‍ രാജ്യത്ത് നിന്നും കടന്നു കളയുവാനും ശ്രമിക്കുന്ന വിദേശികളുമായി ഒമാന്‍ സ്വദേശികള്‍ സഹകരിക്കരുതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

 

 

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.