Thursday 13 May 2021




രാജ്യങ്ങൾ തമ്മിൽ സൗഹൃദ ബന്ധം നിലനിർത്തണം; മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി മുഹമ്മദ് ബിൻ സൽമാൻ

By Aswany Bhumi.11 Mar, 2021

imran-azhar

 


റിയാദ്: സൗദി പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി.

 

സാമ്പത്തിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ പുതിയ സംരഭങ്ങളെയും സഹകരണ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്തു.

 

സൗഹൃദ രാജ്യങ്ങൾ എന്ന നിലയിൽ ജനങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വിവിധ മേഖലകളിൽ പങ്കാളിത്തം ഉറപ്പ് വരുത്താനും ചർച്ചചെയ്തതായി വാർത്താ വൃത്തങ്ങൾ അറിയിച്ചു.