"ട്രാൻസ്" വ്യക്തിയെന്ന വിളി അധിക്ഷേപമല്ല ;ട്രോളുകൾക്കെതിരെഅനന്ദിത; കയ്യടിച്ച് ഖുശ്ബു

സോഷ്യൽ മീഡിയയിലെ തനിക്കെതിരായ ട്രോളുകൾക്കെതിരെ നടി ഖുശ്ബുവിന്റേയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അനന്ദിത സുന്ദർ. തന്നെ പരിഹസിക്കാൻ ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് താരപുത്രി നൽകുന്നത്. ട്രാൻസ് വ്യക്തിയാകുന്നതിൽ അപമാനം തോന്നേണ്ടതില്ലെന്നാണ് അനന്ദിത പറയുന്നത്.
''ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ലവരാണെന്ന് ഞാൻ വിശ്വസിക്കുന്നത്. അല്ലേ? അവർ നല്ല സ്വഭാവമുള്ളവരും ഭംഗിയുള്ളവരുമാണ്. ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും കനിവുള്ള വ്യക്തികൾ ട്രാൻസ്‌ജെൻഡർ വ്യക്തികളാണ്. പക്ഷെ ഇൻസ്റ്റഗ്രാം തുറന്നാൽ, എന്നെ അധിക്ഷേപിക്കാൻ അവർ പറയുക എന്നെ കാണാൻ ട്രാൻസ് വ്യക്തിയെ പോലുണ്ടെന്നാണ്. ഇത് എന്നോടുള്ളത് മാത്രമല്ല. നിങ്ങൾ ഹോമോഫോബിക് കൂടിയാണ്. നിങ്ങൾക്ക് വിവരമില്ല'' എന്നാണ് അനന്ദിതയുടെ പ്രതികരണം.''ആദ്യം തന്നെ പറയട്ടെ, ടാൻസ് വ്യക്തിയാവുക എന്നത് അപമാനമല്ല. പക്ഷെ ഞാൻ മറ്റെന്തിനേക്കാളും കൂടുതൽ കാണുന്നത് ഇതാണ്. ഞാനൊരു സ്ത്രീയാണ്.
മറ്റെന്തിനേക്കാളും, ജീവിതത്തിൽ കനിവോടെ കടന്നു പോകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റുള്ളവരെ നിയന്ത്രിക്കാൻ എനിക്കാകില്ല. എനിക്ക് അറിയുന്നവർ ഇത് പറയുന്നവർ ദയയില്ലാത്തവരാണെന്നാണ്. സങ്കടകരമെന്ന് പറയാമല്ലോ, ലോകത്ത് അധികം പേരും അങ്ങനാണ്. ഞാനൊരു ഫോട്ടോ പങ്കുവച്ചാൽ താഴെ വരുന്ന കമന്റുകൾ എന്നെ കാണാൻ ഭംഗിയില്ലെന്ന് പറയുന്നതാകും. എനിക്കിപ്പോൾ നല്ല തൊലിക്കട്ടിയായിട്ടുണ്ട്.
പക്ഷെ അതൊരു സങ്കടകരമായ കാര്യമല്ലേ?'' എന്നും താരപുത്രി ചോദിക്കുന്നു.ഈ വെറുപ്പ് ഒരിക്കലും ഇല്ലാതാകില്ലെന്നും അനന്ദിത പറഞ്ഞു. പിന്നാലെ അനന്ദിതയ്ക്ക് പിന്തുണയുമായി അമ്മ ഖുശ്ബുവുമെത്തി. അനന്ദിതയുടെ പോഡ്കാസ്റ്റിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ബൊമ്മായ് നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മകൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഖുശ്ബു എഴുതിയത്.

