Kaumudi Plus

'ഡസ്‌കി ബ്യൂട്ടി" എന്ന വിളിപ്പേരിൽ സന്തോഷം ;സിനിമയിലെ വർണവിവേചനത്തിനെതിരെ ഐശ്വര്യ ലക്ഷ്മി

ഡസ്‌കി ബ്യൂട്ടി എന്ന വിളിപ്പേരിൽ സന്തോഷം ;സിനിമയിലെ വർണവിവേചനത്തിനെതിരെ  ഐശ്വര്യ ലക്ഷ്മി
X

അടുത്തകാലത്ത് തമിഴ് സിനിമലോകം നേരിട്ട ഏറ്റവും വലിയ വിമർശനങ്ങളിലൊന്നായിരുന്നു നായികമാരുടെ തെരഞ്ഞെടുപ്പിലെ വർണ വിവേചനം. ഇരുണ്ട നിറമുള്ള നടിമാരെ നായികയാക്കുന്നതിന് പകരം വെളുത്ത നിറമുള്ള നായികമാരെ ടാൻ ചെയ്യിപ്പിച്ച് അഭിനയിപ്പിക്കുന്നതിനെതിരെ നടിമാർ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

ഈ വിഷയത്തിന്റെ വേര് തേടി പോവുകയാണെങ്കിൽ നമ്മൾ ബ്രീട്ടീഷ് കോളനിവത്കരണത്തിന്റെ കാലം മുതൽ തുടങ്ങണം. അപ്പോൾ മുതൽ അധികാരത്തേയും അഭിനന്ദത്തേയും കാമത്തേയുമൊല്ലാം ചേർത്തുവെക്കുന്നത് വെളുപ്പിനോടാണ്. നമ്മുടെ ആൾക്കാരിൽ അതില്ല എന്ന തരത്തിൽ. അത് സത്യമല്ല. ഇത്രയും കാലമായി നിലനിൽക്കുന്ന ഒന്നായതിനാൽ മാറാൻ സമയമെടുക്കും. വേണ്ടത് കൂടുതൽ റപ്രസന്റേഷൻ സംഭവിക്കുകയാണ്.

എന്നെ ഡസ്‌കി എന്നാണ് വിളിക്കുന്നത്. ഡസ്‌കി ബ്യൂട്ടി എന്നാണ് വിളിക്കുന്നത്. അതൊരു മോശം കാര്യമല്ല. എനിക്ക് ഇഷ്ടമാണ് ഡസ്‌കിയായിരിക്കുന്നത്. പക്ഷെ താരതമ്യം ചെയ്യുന്നത് വെളുപ്പിനോടാണ്. അതാണ് വെള്ള, അതിന് താഴെയുള്ളവരെല്ലാം മോശം എന്ന രീതിയിലാണ്. അങ്ങനെ വരാൻ പാടില്ല. സ്‌കിൻ അല്ലല്ലോ എല്ലാം തീരുമാനിക്കുന്നത്. തൊലിയ്ക്ക് അകത്ത് എല്ലാ മനുഷ്യരും ഒരുപോലെയാണ്.

ഇത്തരം ചർച്ചകളുണ്ടാകണം. നമ്മുടെ സ്‌കിൻ കളറുള്ളവരെ എല്ലായിടത്തും നോർമലൈസ് ചെയ്യണം. വെളുത്ത നിറമുള്ളവർക്കെതിരെ ഒന്നുമില്ല.പക്ഷെ അത് മാത്രമല്ല സൗന്ദര്യം, അത് മാത്രമല്ല ലസ്റ്റ്, അത് മാത്രമല്ല പവറും റെസ്‌പെക്ടും. അതെല്ലാം വെളുത്ത നിറത്തോട് മാത്രം ചേർത്തുവെക്കുചിന്ത മാറണം. അതിന് ഇത്തരം ചർച്ചകളുണ്ടാവുകയും ബോധപൂർവ്വമായ തീരുമാനങ്ങളും ഓരോരുത്തരുടേയും ഭാഗത്തു നിന്നും തുടങ്ങണം.

Next Story
Share it