കാൻ വേദിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ

ആദ്യമായി കാൻ വേദിയിൽ എത്തിയ നടി കല്യാണി പ്രിയദർശന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കറുപ്പും മെറൂണും നിറമുള്ള ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപറ്റിലെത്തിയത്. കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാൻ ചലച്ചിത്ര മേളയിലെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയണിലെത്തിയ കല്യാണിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
വെള്ള സ്ലീവ്ലെസ് ബ്ലെയ്സർ സ്റ്റൈൽ ടോപ്പും ഫ്ലോർ ലെങ്ത് സ്കേർട്ടുമാണ് താരം ധരിച്ചത്. അതേസമയം മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച സിനിമയാണ് ലോക. 300 കോടി നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ ഹീറോ പദവിയും കല്യാണിക്ക് നൽകി.ഡൊമിനിക് അരുൺ ആണ് ലോക സംവിധാനം ചെയ്തത്. അതേസമയം രൺവീർ സിങ്ങിനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കല്യാണിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.സംവിധായകൻ ജയ് മേത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. സോംബി സർവൈവൽ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചനകൾ. ഈ വർഷം ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

