Kaumudi Plus

'നന്ദന'ത്തിലെ കൃഷ്ണന് പ്രണയസാഫല്യം ;50-ാം വയസില്‍ വിവാഹിതനായി അരവിന്ദ് ആകാശ്

നന്ദനത്തിലെ കൃഷ്ണന് പ്രണയസാഫല്യം ;50-ാം വയസില്‍ വിവാഹിതനായി അരവിന്ദ് ആകാശ്
X

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടനും കൊറിയോഗ്രഫറുമായ ആകാശ്അരവിന്ദ് മലയാളികൾക്ക് നന്ദനത്തിലെ ഗുരുവായൂരപ്പനാണ്. ഇപ്പോഴിതാ തന്റെ അമ്പതാം വയസ്സിൽ അരവിന്ദ് വിവാഹിതനായിരിക്കുകയാണ് .ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആർഎസ് സ്വാധിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംവിധായകൻ വെങ്കട്ട് പ്രഭുവടക്കമുള്ളവർ വിവാഹത്തിനെത്തിയിരുന്നു.

വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ് അരവിന്ദ് സിനിമയിൽ എത്തുന്നത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ വീണ്ടും ഗുരുവായൂരപ്പനായി എത്തി കയ്യടി നേടിയിരുന്നു. അഭിനേതാവ്, കൊറിയോഗ്രാഫർ എന്നതിലുപരിയായി ഡാൻസ് റിയാലിറ്റി ഷോ വിധി കർത്താവായും പ്രേക്ഷകർക്ക് സുപരിചിതനാണ് അരവിന്ദ്.

Next Story
Share it