Kaumudi Plus

‘മണ്ണിൽ കവിതയും നിശ്ശബ്ദതയിൽ സത്യവും കണ്ടെത്തിയ സംവിധായകൻ’ ;വൈകാരിക കുറിപ്പുമായി മോഹൻലാൽ

‘മണ്ണിൽ കവിതയും നിശ്ശബ്ദതയിൽ സത്യവും കണ്ടെത്തിയ സംവിധായകൻ’ ;വൈകാരിക കുറിപ്പുമായി മോഹൻലാൽ
X

അന്തരിച്ച വിഖ്യാത സംവിധായകനും നടനുമായ ഭാരതിരാജയെ അനുസ്മരിച്ച് മോഹൻലാൽ.മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകനാണ് ഭാരതിരാജ എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു."മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകൻ. തുടരും സിനിമയിൽ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീൻ സ്പെയ്സ് പങ്കിടാൻ സാധിച്ചത് വിലമതിക്കാൻ കഴിയാത്ത ഒരു ബഹുമതിയായി ഞാൻ കരുതുന്നു.

സാർ, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനം നൽകും, നിങ്ങളുടെ അസാന്നിധ്യം സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്".- മോഹൻലാൽ കുറിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിൽ മോഹൻലാലിനൊപ്പമുള്ള ഭാരതിരാജയുടെ കോമ്പിനേഷൻ രം​ഗങ്ങൾ സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ.

Next Story
Share it