-
ജീവിതം എന്നെ പലതവണ തളര്‍ത്തിയിട്ടുണ്ട്, ദു:ഖങ്ങളും പരാജയങ്ങളും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്, പക്ഷേ എല്ലാ തവണയും ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.- ഭാവന
-
കേരളത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ ഒരു സ്ഥാനം കൊടുത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരികയും ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന ഒരു പദവി നേടിയെടുക്കുന്നതിന് നമ്മുക്ക് ഒറ്റക്കെട്ടായി നേരിടണം. അതിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണ്.- കെ.സി.റോസകുട്ടി
-
സ്ത്രീകള്‍ സ്ത്രീകളെ ദ്രോഹിക്കാതിരിക്കുക.....സ്ത്രീകള്‍ ആദ്യം സ്ത്രീകളെ തന്നെ ബഹുമാനിക്കുക......പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കുക. - മേനക സുരേഷ്‍
-
നിന്റെ സുരക്ഷിതത്വം നിന്റെ കൈയ്യില്‍ മാത്രമാണ്. നീയാണ് നിന്റെ കാവലാല്‍. എപ്പോഴും പെണ്‍കുട്ടികളുടെ കൈയ്യില്‍ ഒരു ചെറിയ ആയുധം എങ്കിലും കരുതിയിരിക്കണം. പ്രതിസന്ധി വരുമ്പോള്‍ അത് എങ്ങനെ ഉപയോഗിക്കണം എന്ന് നിരന്തരം അവളെ പറഞ്ഞ് മനസ്സിലാക്കണം.- ഭാഗ്യ ലക്ഷ്മി
-
Women are the warriers who fight with the sword of love. സ്‌നേഹമാകുന്ന കത്തികൊണ്ടാണ് സ്തീകള്‍ യുദ്ധം ചെയ്യേണ്ടത്. വെറുപ്പും വിദ്വേഷവും മനസ്സില്‍ വെച്ച് യുദ്ധം ചെയ്താല്‍ ആരും വിജയിക്കില്ല.- പേളി മാണി
-
Let us stand up together and live the world.....വീട്ടിലും സ്‌കൂളിലും കുട്ടികള്‍കളില്‍ സെക്‌സ് എഡ്യൂകേഷന്‍ പരിചയപ്പെടുത്തുക. അവിടെ നിന്നാണ് എല്ലാറ്റിനും തുടക്കം. ശെരിയായ രീതിയില്‍ കുട്ടികളെ അവബോധരാക്കിയാല്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് പരിഹാരമാകും.- രഞ്ജിനി
-
I proud to be a women...ലിപ്ബാമും പെര്‍ഫ്യൂമും കൊണ്ടു നടക്കുന്ന പെണ്‍കുട്ടികള്‍ കത്തിയും മുളകുപൊടിയും കൈയ്യില്‍ കരുതുക...- ഷംന കാസിം
-
ഒരു വനിതയായി ജനിച്ചത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. വളരെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വത്തിനെ നമ്മുക്ക് നമ്മളില്‍ തന്നെ വാര്‍ത്തെടുക്കാന്‍ സാധിക്കണം. അതിനുള്ള മനക്കരുത്ത് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകണം. ശാരീരിക ബലത്തെക്കാള്‍ മനോബലം തന്നെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും അനിവാര്യം. മനോബലം കൊണ്ട് ശാരീരിക വീര്യത്തിനെ അടിച്ചമര്‍ത്താന്‍ സ്ത്രീകള്‍ക്ക് സാധിക്കെട്ടെ....- സോനാ നായര്‍
-
സ്ത്രീകള്‍ സ്വയം പര്യാപ്തത നേടുക. സ്വന്തം ശരീരത്തെ സംരക്ഷിക്കാനുള്ള മനോഭവം സ്ത്രീകളില്‍ വളര്‍ത്തിയെടുക്കുക. അതാണ് ഒരു സ്ത്രീയുടെ ലക്ഷ്യം. - പ്രീതി പണിക്കര്‍
-
Be bold be strong. ആരേയും പേടിക്കേണ്ട കാര്യമില്ല. പണ്ട് മുതല്‍ക്കെ ശെരിയാണെന്ന് സമൂഹം പഠിപ്പിച്ച് വെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് മാറണം. - ഗൗതമി നായര്‍
-
സ്ത്രീകള്‍ ധൈര്യം സംഭരിക്കുക....നമ്മുടെ സംരക്ഷണം നമ്മള്‍ തന്നെ ഉറപ്പുവരുത്തുക. ഞാന്‍ സുരക്ഷിതയാണെന്ന വിശ്വാസം നമ്മളില്‍ തന്നെ ഉണ്ടാക്കിയെടുക്കണം. എന്തു വന്നാലും ചെറുത്തു നില്‍ക്കാന്‍ നമ്മുക്ക് പിന്നില്‍ ആളുണ്ടെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുക....- അനു സിത്താര
-
സ്ത്രീകള്‍ക്ക് വേണ്ടത് സംരക്ഷണമാണ്. സ്വന്തം സഹോദരങ്ങളെ പോലെ ഏവരെയും കാണാന്‍ ശ്രമിക്കുക. എന്റെ അമ്മ, എന്റെ സഹോദരി, എന്റത്, ഞങ്ങളൊരു കുടുംബമാണ് എന്നൊരു ചിന്ത ഏവരും വളര്‍ത്തിയെടുക്കുക.- സേതുലക്ഷ്മി