Wednesday 16 June 2021
നെതന്യാഹു യുഗത്തിന് അന്ത്യം; പലസ്തീനിന് ആശ്വാസത്തിനു വകയില്ല; അധികാരത്തില്‍ എത്തുക തീവ്രനിലപാടുകളുള്ള നഫ്താലി ബെനറ്റ്

By sisira.03 Jun, 2021

imran-azhar

 അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഗത്തിന് അന്ത്യമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

 

പ്രധാനമന്ത്രി പദത്തിനായുള്ള അവസാനവട്ട ശ്രമങ്ങളിലാണ് നെതന്യാഹു. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രായേലില്‍ അരങ്ങേറുന്നത്.


പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രയേല്‍ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്.

 

രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല.

 

12 വര്‍ഷത്തോളമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് സാധിച്ചില്ല.


ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് രൂപീകരിക്കുന്നതിന് നല്‍കിയ 28 ദിവസം ഇന്നലെയോടെ അവസാനിച്ചിരിക്കുകയാണ്.

 

ഇതിനിടെ ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളുണ്ട്.

 

അതേസമയം തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കിങ്മേക്കറായി കളം നിറയുന്നത് ശതകോടീശ്വരനും തീവ്രവലതുപക്ഷ യമിന പാര്‍ട്ടിയുടെ നേതാവുമായ നഫ്താലി ബെനറ്റ് ആണ്.

 

ബെനറ്റ് പ്രതിപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരിനു വഴിയൊരുങ്ങുന്നത്.


സഖ്യം ഏത് വിധേനയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.

 

മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി എന്ന് ചുരുക്കം.

 

അധികാരം പങ്കിടാന്‍ ബെന്നറ്റ് സമ്മതിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഗാസയില്‍ അടുത്തിടെ നടന്ന 11 ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ലാപിഡിന്റെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു.

 

അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ അറബ് ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടി ആക്രമണം കാരണം ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു.

 

അറബ് വംശജര്‍ താമസിക്കുന്ന ഇസ്രായേല്‍ നഗരങ്ങളില്‍ ആഭ്യന്തര സംഘര്‍ഷമുണ്ടായിരുന്നു.

 

ഇതിനിടെ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി കൂടുതല്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരികയാണ്.
 


ലാപിഡിനും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേല്‍ ഈ വര്‍ഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകും.

 

ആനുപാതിക പ്രതിനിധ്യമുള്ള ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ഒരു കക്ഷിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കുക എന്നത് പ്രയാസകരമാണ്.

 

സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടല്‍ ആവശ്യമാണ്. അതേസമയം നെതന്യാഹുവും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള പോര് രൂക്ഷമാകുമ്പോള്‍ ചങ്കിടിപ്പേറുന്നത് പലസ്തീന്‍കാര്‍ക്കാണ്.

 

തീവ്രനിലപാടുകളുള്ള നഫ്താലി ബെനറ്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണു വിലയിരുത്തല്‍.

 

വെസ്റ്റ് ബാങ്കിലെ അധിനിവേശ മേഖലകള്‍ മുഴുവനായും ഇസ്രയേലിനൊപ്പമാക്കുകയെന്ന സ്വപ്നം പേറുന്ന ബെനറ്റ്, പലസ്തീന്‍ രൂപീകരണം, ഇസ്രയേലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന നേതാവു കൂടിയാണ്.

 

രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ ദുരന്തത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേരുകയാണെന്നാണ് കഴിഞ്ഞ ദിവസം ബെനറ്റ് പറഞ്ഞത്.

 

ഇതോടെയാണ് ഇസ്രയേലില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ ധാരണ ഉടലെടുത്തത്.

 

പ്രതിപക്ഷ നേതാവ് ലാപിഡിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു നഫ്താലി ബെനറ്റ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 

2023 സെപ്റ്റംബര്‍ വരെ താന്‍ പ്രധാനമന്ത്രിയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബെനറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനങ്ങള്‍ ഇതുവരെയും
നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

 

രണ്ടു മാസം മുന്‍പു നടന്ന തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ തലവനായ നെതന്യാഹുവിനെയാണു സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്.

 

എന്നാല്‍ ആവശ്യമായ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാര്‍ട്ടിയുടെ തലവനായ ലാപിഡിനെ ക്ഷണിച്ചു.

 

യമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് കിംഗ് മേക്കറായതോടെ പ്രധാനമന്ത്രി സ്ഥാനമാണ് ആവശ്യപ്പെടുന്നത്.

 

ആദ്യ പകുതി ബെനറ്റിന് അവസരം നല്‍കി ഈ ധാരണയ്ക്കു ലാപിഡ് വഴങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

ബെന്നറ്റിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകരായ അറബ് പാര്‍ട്ടിയുടെ പുറത്തുനിന്നുളള പിന്തുണയോടെയാണു പ്രതിപക്ഷ സര്‍ക്കാര്‍ വരിക.

 

എലിപ്പനി: ജാഗ്രത വേണം

 

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

 

പനി, പേശിവേദന, തലവേദന, വയറുവേദന,ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.