By parvathyanoop.10 Jun, 2022
വെള്ളി, ചെമ്പ് തുടങ്ങിയ പല ലോഹങ്ങള്‍ക്കും അണുനാശന ശക്തിയുണ്ട്. ഓളിഗോഡൈനാമിക് ഇഫക്റ്റ് ഛഹശഴീറ്യിമാശര ലളളലര േഎന്നു പറയും. ലോഹ അയോണുകള്‍ സൂക്ഷമജീവികളിലെ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്നു. ചെമ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരില്‍ കോളറ മരണങ്ങള്‍ കുറവാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് 1852 ല്‍ വിക്ടര്‍ ബര്‍ക്ക് ഇതു കണ്ടെത്തുന്നത്. ഒരു പാത്രത്തില്‍ വെള്ളം പിടിച്ച് കുറച്ചു ദിവസം വച്ചാല്‍ അതില്‍ വഴുവഴുപ്പുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
സൂക്ഷ്മജീവികളുടെ 'ബയോ ഫിലിം' രൂപപ്പെടുന്നതു കൊണ്ടാണ് അത്. എന്നാല്‍ ചെമ്പ് പോലുള്ള ലോഹപാത്രങ്ങളില്‍ വെള്ളം വച്ചാല്‍ അത്തരം സൂക്ഷ്മജീവികളുടെ സാന്നിധ്യം ഉണ്ടാകില്ല,അഥവാ തീരെ കുറഞ്ഞിരിക്കും എന്നു കണ്ടിട്ടുണ്ട്.വളരെയധികം ആളുകള്‍ പെരുമാറുന്ന ഇടങ്ങളിലെ ഡോര്‍ നോബുകള്‍ പിച്ചള കൊണ്ടുണ്ടാക്കുന്നതിന്റെ ഒരു കാരണം ഇതാണ്.പല റെസ്റ്റോറന്റുകളിലും അടുക്കളമേശകള്‍ സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്നതിന്റെയും കാരണം സൂക്ഷ്മജീവികളെ നോനിയന്ത്രിക്കാനാണ്.
ഒന്നൂല്യ....സ്വന്തം ആരോഗകാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ ചെമ്പുപാത്രങ്ങള്‍ ഉപയോഗിക്കുംന്ന് പറയാരുന്നു.