Wednesday 16 June 2021




വാക്സിനെത്തിക്കാൻ വനത്തിലൂടെ പുഴകടന്ന് ആരോഗ്യപ്രവർത്തകരുടെ സാഹസിക യാത്ര; അഭിനന്ദനവുമായി കളക്ടർ

By sisira.28 May, 2021

imran-azhar

 

 

 

തിരുവനന്തപുരം: ഈ കോവിഡ് കാലത്ത്‌ സ്വന്തം ജീവൻ മറന്ന് മറ്റുള്ളവർക്കായി അധ്വാനിക്കുന്ന ഒട്ടേറെപ്പേരെ നമുക്കറിയാം.

 

പ്രത്യേകിച്ചും ആരോഗ്യപ്രവർത്തകരെ. അത്തരത്തിൽ കനത്ത മഴയില്‍ പുഴകടന്ന് ആദിവാസി ഊരുകളിലേക്ക് വാക്സിന്‍ എത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍.

 

കോട്ടൂര്‍ വനമേഖലയിലെ കോളനികളില്‍ വാക്സിന്‍ എത്തിക്കാനായായിരുന്നു ആരോഗ്യ പ്വര്‍ത്തകരുടെ സാഹസിക യാത്ര. മഴ കനത്തതോടെ വെള്ളപ്പാച്ചിലുകള്‍ കൈകോര്‍ത്ത് പിടിച്ച് മുറിച്ച് കടന്നാണ് വനമേഖലയിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെത്തുന്നത്.

 

ഈ ദൃശ്യങ്ങളും കളക്ടര്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എറമ്പിയാട്, ബ്ലാത്ത് ഊരുകളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനുമായി എത്തിയത്.

 

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് വാക്സിൻ ഉറപ്പാക്കാനായി നടപടികൾ ശക്തമാക്കുകയാണെന്ന് കളക്ടർ നവജ്യോത് ഖോസ ഫേസ്ബുക്കിൽ കുറിച്ചു.