By Lekshmi.22 Jan, 2023
അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തോടനുബന്ധിച്ച് വൈകാരികമായ പ്രതികരണവുമായി മുകേഷ് അംബാനിയുടെ അമ്മ കോകില ബെൻ.അനന്തിന്റെ വധു രാധിക മെർച്ചന്റിനെ കുറിച്ച് രണ്ടുവാക്കു സംസാരിക്കുന്നതിനു വേണ്ടി സഹോദരി ഇഷ അംബാനിയാണ് മുത്തശ്ശിയെ വേദിയിലേക്കു ക്ഷണിച്ചത്.
ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേഹ്ത, രാധിക മെർച്ചന്റ്, ഇഷ അംബാനി എന്നിവരെ പേരക്കുട്ടികളായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് കോകില ബെൻ പറഞ്ഞു.‘ഞാൻ വളരെ ഭാഗ്യമുള്ള വ്യക്തിയാണ്. ശ്ലോകയെയും രാധികയെയും ഇഷയെയും എനിക്കു ലഭിച്ചു.’– കോകില ബെൻ പറഞ്ഞു.അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു അനന്തിന്റെയും രാധികയുടെയും മോതിരമാറ്റം നടന്നത്.
ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചതാണ്.വ്യവസായി വിരൻ മർച്ചന്റിന്റെ മകളാണ് രാധിക.ബോളിവുഡിലെ വൻതാരനിര തന്നെ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.കറുപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും മകന് ആര്യൻ ഖാനും എത്തിയത്.സിൽവർ ലെഹങ്കയായിരുന്നു ഗൗരി ഖാന്റെ വേഷം.
ചുവപ്പു സാരിയില്‍ ദീപിക എത്തിയപ്പോൾ കടുംനീല നിറത്തിലുള്ള ഷേർവാണി ധരിച്ചാണ് രൺവീർ സിങ് എത്തിയത്.ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു മെഹന്തി ചടങ്ങ്.ശാസ്ത്രീയ നൃത്തം അഭ്യസിച്ച രാധിക ചടങ്ങിൽ ചുവടുകൾ വച്ചു. ‘ഘർ മോർ പർദേശിയാ’ എന്ന ഗാനത്തിനായിരുന്നു രാധിക ചുവടുവച്ചത്.