Wednesday 16 June 2021




ദുബൈ കിരീടാവകാശിയുടെ ഇരട്ട കണ്മണികൾക്ക് ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ സമ്മാനങ്ങൾ

By sisira.29 May, 2021

imran-azhar

 

 

 


ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇരട്ട കണ്മണികൾക്ക് സമ്മാനങ്ങളയച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്.

 

ശൈഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വില്‍ സ്മിത്ത് അയച്ച കുഞ്ഞുസമ്മാനങ്ങള്‍ പങ്കുവെച്ചു. വില്‍ സ്മിത്തിന് നന്ദി അറിയിച്ച് വെള്ളിയാഴ്ചയാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

ശൈഖ് ഹംദാന്റെ ഇരട്ടക്കുട്ടികളുടെ പേരെഴുതിയ സമ്മാനങ്ങള്‍ക്കൊപ്പം ബലൂണുകളും കളിപ്പാട്ടങ്ങളും വില്‍ സ്മിത്ത് അയച്ചു.

 

ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്.

 

ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം ദുബൈ കിരീടാവകാശി ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

 

മകള്‍ക്ക് ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും മകന് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നത്.