Friday 29 September 2023




നിറവയറിൽ ക്യൂട്ട് ലുക്കിൽ ആലിയ, ചേർത്തുപിടിച്ച് രൺബീർ; ചിത്രങ്ങൾ വൈറൽ

By santhisenanhs.07 Aug, 2022

imran-azhar

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് ബോളിവുഡിന്റ പ്രിയ താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീർ കപൂറിന്റെയും ചിത്രങ്ങളാണ്. നിറവയറില്‍ അതിസുന്ദരിയായി ആണ് ആലിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

 

ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.

 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.