Sunday 11 June 2023




ഇണക്കത്തിന്റെ പേരില്‍ സെല്‍ഫിയെടുത്തപ്പോള്‍ ആതിരപ്പളളിയില്‍ യുവാവിനെ മ്ലാവ് കടിച്ചു

By parvathyanoop.08 Jul, 2022

imran-azhar

തൃശൂര്‍:ആളുകളുമായി അടുത്ത ബന്ധത്തില്‍ ഇണങ്ങി നിന്ന മ്ലാവാണ് ഇങ്ങനെ ചെയ്തത്.ഏറ്റവും അപകടകാരിയും പെട്ടെന്ന് തന്നെ മനുഷ്യരോട് ഇടപഴകുകയും ചെയ്യുന്ന പ്രത്യേക വിഭാഗമാണ് ഇവര്‍. മ്ലാവുമായി സെല്‍ഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയായ യുവാവിന് കടിയേറ്റു. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് സംഭവം. ജംഗ്ഷനില്‍ സ്ഥിരമായി എത്താറുള്ള മ്ലാവാണ് യുവാവിനെ കടിച്ചത്. മനുഷ്യരോട് ഇണക്കം കാണിക്കാറുള്ള മ്ലാവാണെങ്കിലും ശരീരത്തില്‍ പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ദേഹത്ത് കടിക്കുകയായിരുന്നു.

 

കുറച്ചുനാളുകളായി അതിരപ്പിള്ളിയിലെ പതിവ് സന്ദര്‍ശകനും സഞ്ചാരികളുടെ കൗതുകവുമാണ് ഈ മ്ലാവ്. ആളുകള്‍ നല്‍കുന്ന പഴംപൊരിയും പരിപ്പുവടയും കഴിക്കും. വിശക്കുമ്പോള്‍ ഹോട്ടലുകളുടെ മുന്നില്‍ വന്ന് നില്‍ക്കുന്ന മ്ലാവ് സഞ്ചാരികള്‍ക്ക് വേറിട്ട കാഴ്ച്ചയാണ്. സംരക്ഷിത വന്യമൃഗമായ മ്ലാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് അയച്ചെങ്കിലും പലഹാരം കഴിക്കാനും നാട് കാണാനുമായി തിരിച്ചുവന്നു.

 

ആന്ത്രാക്സ് റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ മ്ലാവിന്റെ വിനോദ സഞ്ചാരത്തില്‍ പ്രദേശവാസികള്‍ക്ക് ഇപ്പോള്‍ ആശങ്കയുണ്ട്. അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആഴ്ച്ചകള്‍ക്ക് മുന്‍പ് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്നേ ഒരു മ്ലാവിന്റെ ജഡം കണ്ടെത്തുകയുണ്ടായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.